Facebook-ലെ പൊതുവായ വിവരങ്ങൾ എന്താണ്?

പൊതുവായ കാര്യങ്ങൾ ആർക്ക് വേണമെങ്കിലും കാണാവുന്നതാണ്. നിങ്ങളുടെ സുഹൃത്തുക്കൾ അല്ലാത്ത ആളുകളും Facebook-ന് പുറത്തുള്ള ആളുകളും പ്രിന്റ്, ബ്രോഡ്‌കാസ്‌റ്റ് (ഉദാഹരണം: ടെലിവിഷൻ) എന്നിവ പോലുള്ള വ്യത്യസ്‌ത മീഡിയയും ഇന്റർനെറ്റിലെ മറ്റ് സൈറ്റുകളും ഉപയോഗിക്കുന്ന ആളുകളും ഇതിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, നിങ്ങൾ ഒരു ടെലിവിഷൻ ഷോയിൽ തത്സമയ പൊതു അഭിപ്രായം നൽകാൻ ഞങ്ങളുടെ സേവനം ഉപയോഗിക്കുകയാണെങ്കിൽ, അത് ആ ഷോയിലും Facebook-ൽ മറ്റിടങ്ങളിലും ദൃശ്യമാകും.
എന്തൊക്കെ വിവരങ്ങളാണ് പൊതുവായത്?
നിങ്ങൾ പങ്കിടുന്ന വിവരങ്ങളിൽ എല്ലായ്‌പ്പോഴും പൊതുവായി ദൃശ്യമാകുന്നത്: പ്രൊഫൈൽ പൂരിപ്പിക്കുമ്പോൾ നിങ്ങൾ നൽകുന്ന പ്രായ പരിധി, ഭാഷ, രാജ്യം എന്നിവ പോലുള്ള വിവരങ്ങൾ ചില വിവരങ്ങൾ പൊതുവായി ദൃശ്യമാകുന്നവയാണ്. സുഹൃത്തുക്കളുമായി കുടുംബാംഗങ്ങളുമായും കണക്‌റ്റ് ചെയ്യാൻ സഹായിക്കുന്നതിന്, നിങ്ങളുടെ പ്രൊഫൈലിന്റെ ഒരു ഭാഗവും, പൊതു പ്രൊഫൈൽ എന്ന് അറിയപ്പെടുന്നത്, ഞങ്ങൾ ഉപയോഗിക്കുന്നു. പൊതു പ്രൊഫൈലിൽ നിങ്ങളുടെ പേരും ലിംഗഭേദവും ഉപയോക്തൃ നാമവും ഉപയോക്തൃ ഐഡിയും (അക്കൗണ്ട് നമ്പർ), പ്രൊഫൈൽ ചിത്രവും കവർ ഫോട്ടോയും ഉൾപ്പെടുന്നു. ഈ വിവരവും പൊതുവായത് ആണ്. നിങ്ങളുമായി കണക്‌റ്റ് ചെയ്യാൻ ഞങ്ങളെ സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഇവയാണ്:
  • നിങ്ങളുടെ പേര്, പ്രൊഫൈൽ ചിത്രം, കവർ ഫോട്ടോ എന്നിവ നിങ്ങളെ തിരിച്ചറിയാൻ ആളുകളെ സഹായിക്കുന്നു.
  • നിങ്ങളെ കുറിച്ച് വിവരിക്കാൻ ലിംഗഭേദം ഞങ്ങളെ സഹായിക്കുന്നു (ഉദാഹരണം: "അവളെ സുഹൃത്തായി ചേർക്കൂ").
  • നിങ്ങളുടെ നെറ്റ്‌വർക്കുകൾ ലിസ്‌റ്റ് ചെയ്യുന്നത് (ഉദാഹരണം: സ്‌കൂൾ, ജോലിസ്ഥലം) മറ്റുള്ളവർക്ക് നിങ്ങളെ കണ്ടെത്തുന്നത് കൂടുതൽ എളുപ്പമാക്കുന്നു.
  • ഉപയോക്തൃ നാമവും ഉപയോക്തൃ ഐഡിയും (ഉദാഹരണം: നിങ്ങളുടെ അക്കൗണ്ട് നമ്പർ) നിങ്ങളുടെ പ്രൊഫൈലിന്റെ URL-ൽ ഉണ്ട്.
  • നിങ്ങൾക്ക് പ്രായത്തിന് അനുയോജ്യമായ ഉള്ളടക്കം നൽകാൻ പ്രായ പരിധി സഹായിക്കുന്നു.
  • അനുയോജ്യമായ ഉള്ളടക്കവും അനുഭവവും നൽകാൻ ഭാഷയും രാജ്യവും സഹായിക്കുന്നു.
നിങ്ങൾ പൊതുവായി പങ്കിടുന്ന വിവരങ്ങൾ: നിങ്ങൾ എന്തെങ്കിലും പൊതുവായി പങ്കിടാൻ തിരഞ്ഞെടുക്കുമ്പോൾ (ഉദാഹരണം: പ്രേക്ഷക സെലക്‌റ്ററിൽ നിന്ന് നിങ്ങൾ പൊതുവായത് തിരഞ്ഞെടുക്കുമ്പോൾ), അത് പൊതുവായ വിവരങ്ങളായി കണക്കാക്കുന്നു. നിങ്ങൾ എന്തെങ്കിലും പങ്കിടുമ്പോൾ പ്രേക്ഷക സെലക്‌റ്റർ അല്ലെങ്കിൽ മറ്റൊരു സ്വകാര്യതാ ക്രമീകരണം കാണുന്നിലെങ്കിൽ ആ വിവരങ്ങളും പൊതുവായത് ആയിരിക്കും. നിങ്ങളുടെ Facebook പ്രൊഫൈലിലെ അടിസ്ഥാന വിവരങ്ങൾ ആർക്കൊക്കെ കാണാനാകുമെന്നത് എഡിറ്റ് ചെയ്യുന്നതിനെ കുറിച്ചും Facebook-ൽ നിങ്ങൾ പോസ്‌റ്റ് ചെയ്യുമ്പോൾ ആർക്കൊപ്പം പങ്കിടുന്നു എന്നത് നിയന്ത്രിക്കുന്നതിനായുള്ള പ്രേക്ഷക സെലക്‌റ്റർ ഉപയോഗിക്കുന്നതിനെ കുറിച്ചും കൂടുതലറിയുക.
മറ്റ് ആളുകൾ പങ്കിടുന്ന കാര്യങ്ങൾ: നിങ്ങളെ കുറിച്ചുള്ള വിവരങ്ങൾ മറ്റ് ആളുകൾ പങ്കിടുകയാണെങ്കിൽ, നിങ്ങൾ അത് അവരുമായി പങ്കിടുകയും പൊതുവായത് എന്ന് തിരഞ്ഞെടുത്തിട്ടില്ലെങ്കിൽ പോലും അവർക്ക് അതിനെ പൊതുവായത് ആക്കാൻ കഴിയും. നിങ്ങൾ മറ്റ് ആളുകളുടെ പൊതുവായ പോസ്‌റ്റുകളിൽ അഭിപ്രായമിടുമ്പോൾ ആ അഭിപ്രായവും പൊതുവായത് ആയിരിക്കും.
Facebook പേജുകളിലെയും പൊതു ഗ്രൂപ്പുകളിലെയും പോസ്‌റ്റുകൾ: Facebook പേജുകളും പൊതു ഗ്രൂപ്പുകളും പൊതു ഇടങ്ങളാണ്. പേജ് അല്ലെങ്കിൽ ഗ്രൂപ്പ് കാണാനാകുന്ന ആർക്കും നിങ്ങളുടെ പോസ്‌റ്റ് അല്ലെങ്കിൽ അഭിപ്രായം കാണാനാകും. പൊതുവിൽ, നിങ്ങൾ ഒരു പേജിലോ പൊതു ഗ്രൂപ്പിലോ പോസ്‌റ്റ് ചെയ്യുമ്പോൾ അല്ലെങ്കിൽ അഭിപ്രായമിടുമ്പോൾ, ഒരു സ്‌റ്റോറി വാർത്താ ഫീഡിലോ Facebook-ലോ പുറത്തോ ഉള്ള മറ്റിടങ്ങളിലോ പ്രസിദ്ധീകരിക്കാൻ കഴിയും.
പൊതുവായ വിവരങ്ങളെ സംബന്ധിച്ച് ഇനിപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
  • Facebook-ന് പുറത്ത് പോലും നിങ്ങളുമായി ബന്ധപ്പെട്ട് ഇരിക്കുന്നു.
  • Facebook-ലോ മറ്റൊരു തിരയൽ എഞ്ചിനിലോ ആരെങ്കിലും തിരയൽ നടത്തുമ്പോൾ കാണിക്കുന്നു.
  • നിങ്ങളും നിങ്ങളുടെ സുഹൃത്തുക്കളും ഉപയോഗിക്കുന്ന Facebook സംയോജിപ്പിച്ചിട്ടുള്ള ഗെയിമുകൾ, ആപ്ലിക്കേഷനുകൾ, വെബ്‌സൈറ്റുകൾ എന്നിവയിൽ ആക്‌സസ് ചെയ്യാനാകും.
  • ഗ്രാഫ് API പോലെയുള്ള ഞങ്ങളുടെ API-കൾ ഉപയോഗിക്കുന്ന ആർക്കും ആക്‌സസ് ചെയ്യാനാകും.
ഇത് സഹായകമായിരുന്നോ?
അതെ
ഇല്ല