ഓഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ogg
Vorbis Logo
എക്സ്റ്റൻഷൻ.ogv, .oga, .ogx, .ogg, .spx
ഇന്റർനെറ്റ് മീഡിയ തരംvideo/ogg, audio/ogg, application/ogg
മാജിക് നമ്പർOggS
വികസിപ്പിച്ചത്Xiph.Org Foundation
ഫോർമാറ്റ് തരംContainer format
Container forVorbis, Theora, Speex, FLAC, Dirac, and others.
Open format?Yes

സ്വതന്ത്രവും തുറന്ന മാനദണ്ഡത്തോടെയുമുള്ള കണ്ടെയ്നർ ഫോർമാറ്റാണ് ഓഗ്. Xiph.Org (ഉച്ചാരണം: ziff.org) ഫൗണ്ടേഷനാണ് ഇതിനെ പരിപാലിക്കുന്നത്. ഇത് ഏതെങ്കിലും പേറ്റന്റ് വഴി നിയന്ത്രിക്കപ്പെട്ടതല്ലെന്നും ഉയർന്ന ഗുണമേന്മയുള്ള ഡിജിറ്റൽ മൾട്ടിമീഡിയയുടെ കാര്യക്ഷമതയോടെയുള്ള സ്ട്രീമിങ്ങിനു വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ് ഇതെന്നും ഇതിന്റെ നിർമ്മാതക്കൾ അവകാശപ്പെടുന്നു.

വ്യത്യസ്ത സ്വതന്ത്ര/ഓപ്പൺ സോഴ്സ് ഓഡിയോ, വീഡിയോ, ടെക്സ്റ്റ്, മെറ്റാഡേറ്റ കോഡെക്കുകളെ ഒരുമിച്ചു ചേർത്തുള്ള ഫയൽ ഫോർമാറ്റിനെ "ഓഗ്" എന്ന് വിളിക്കുന്നു.

ഓഗ് മൾട്ടിമീഡിയ ഫ്രെയിംവർക്കിൽ വീഡിയോകൾക്ക് തിയോറ (Theora) ഉപയോഗിക്കപ്പെടുന്നു, സംഗീതങ്ങൾക്കനുയോജ്യമായ വോർബിസ് ആണ് കൂടുതലും ഓഡിയോകൾക്ക് ഉപയോഗിക്കുന്നത്. മനുഷ്യ സംഭാഷണങ്ങളെ കമ്പ്രസ്സ് ചെയ്യുന്ന കൊഡെക്കായ സ്പീക്സ് (Speex), നഷ്ടരഹിത ഓഡിയോ കോഡെക്കായ ഫ്ലാക്ക് (FLAC), OggPCM തുടങ്ങിയവയും ഓഡിയോകൾക്ക് ഉപയോഗിക്കപ്പെടുന്നു. ഇന്റെർനെറ്റ് എൻജിനീയറിങ് ടാസ്ക് ഫോഴ്സിന്റെ ഓഡിയോ സ്റ്റാൻഡേർഡ് ആയ ഓപ്പസും ഓഗ് കണ്ടെയ്നർ ഫോർമാറ്റാണ് ഉപയോഗിക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓഗ്&oldid=1761879" എന്ന താളിൽനിന്ന് ശേഖരിച്ചത്