ആസ്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ASCII
ASCII-infobox.svg
ASCII (1967 or later)
MIME / IANAus-ascii
Alias(es)ISO-IR-006[1]
Language(s)English
ClassificationISO 646 series
Extensions
Preceded byITA 2, FIELDATA
Succeeded byISO 8859, Unicode
Other related encoding(s)PETSCII
1972ലെ ഒരു പ്രിന്റർ മാനുവലിൽ കാണിച്ചിട്ടുള്ള ഒരു ASCII പട്ടിക

മുഖ്യമായും യൂറോപ്യൻ മനുഷ്യഭാഷകളെ അടിസ്ഥാനമാക്കി 256 അക്ഷരങ്ങൾക്കു് ഇടം നൽകിയിട്ടുള്ള ഒരു കമ്പ്യൂട്ടർ ലിപിസ്ഥാനപ്പട്ടികയാണു് ആസ്കി (ASCII). പൂർണ്ണമായ രൂപം അമേരിക്കൻ സ്റ്റാൻഡേർഡ് കോഡ് ഫോർ ഇൻഫോർമേഷൻ ഇന്റർ ചെയ്ഞ്ച് (American Standard Code for Information Interchange)[2].

മനുഷ്യഭാഷകളിൽ ഉപയോഗിക്കുന്ന ലിപികൾ, അക്ഷരങ്ങൾ, ചിഹ്നനങ്ങൾ, ഗദ്യവിന്യാസചിഹ്നങ്ങൾ മറ്റു പ്രമുഖ രൂപങ്ങൾ എന്നിവയെ 0,1 എന്നീ രണ്ടു് (ബൈനറി) അക്കങ്ങളിൽ അധിഷ്ഠിതമായ കമ്പ്യൂട്ടർ വിവരവ്യവസ്ഥയിലെ സമാനമായ ഗദ്യത്തിലേക്കും തിരിച്ചും ബന്ധപ്പെടുത്തുന്ന അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട പട്ടികകളാണു് ലിപിസ്ഥാനപ്പട്ടികകൾ[3].

ചരിത്രം[മൂലരൂപം തിരുത്തുക]

ANSI, Extended ASCII തുടങ്ങി വ്യത്യസ്തരൂപങ്ങളിൽ ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും യഥാർത്ഥ ASCII എന്നതു കൃത്യമായ ചട്ടക്കൂടുകളുള്ള ഒരൊറ്റ പട്ടികയാണു്. US-ASCII എന്ന പേരിൽ IANA നിജപ്പെടുത്തിയിട്ടുള്ള ഈ രൂപം ആദ്യമായി ഉപയോഗിച്ചുതുടങ്ങിയതു് അമേരിക്കൻ ടെലിപ്രിന്റർ നിർമ്മാതാക്കളായിരുന്ന ബെൽ ഡാറ്റ സെർവീസസ് എന്ന കമ്പനിയായിരുന്നു. അമേരിക്കൻ സ്റ്റാൻഡാർഡ്സ് അസോസിയേഷൻ (ASA) 1960-ൽ രൂപീകരിച്ച X3.2 എന്ന ഉപസമിതി ഈ ആദിമ ASCII രൂപം എല്ലാ കമ്പ്യൂട്ടർ സംവിധാനങ്ങളിലും പൊതുവായി ഉപയോഗിക്കാവുന്ന മാനകമാക്കി അംഗീകരിച്ചു. 1967-ൽ പുതിയ മാനകം നിലവിൽ വന്നു. പിൽക്കാലത്തു് പലപ്പോഴും (പ്രധാനമായും 1967-ലും ഒടുവിൽ 1986-ലും) ഇതേ മാനകം കൂടുതൽ ചിട്ടകളോടെ വിപുലപ്പെടുത്തുകയുണ്ടായി[4][5][6].

സ്പേസ് ഉൾപ്പെടെ, അച്ചടിക്കാവുന്ന 95 അക്ഷരരൂപങ്ങളും ഗദ്യവിന്യാസത്തിനും മറ്റും ഉപയോഗിക്കുന്ന (അച്ചടിയിൽ നേരിട്ടു പ്രത്യക്ഷമാവാത്തതോ അച്ചടിഉപകരണത്തെ അഥവാ പ്രദർശിനിയെ നിയന്ത്രിക്കുന്നതോ ആയ )( Non printing Control Characters) 33 ഗദ്യവിന്യാസചിഹ്നങ്ങളും ഉൾപ്പെട്ടതായിരുന്നു മേൽപ്പറഞ്ഞ ആസ്കി രൂപം. മുഖ്യമായും ഇംഗ്ലീഷ് അടക്കമുള്ള യൂറോപ്യൻ ഭാഷകളിലെ അക്ഷരങ്ങളാണു് ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നതു്.

പരിമിതികൾ[മൂലരൂപം തിരുത്തുക]

ഇംഗ്ലീഷ് മാത്രം ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ 128 വ്യത്യസ്ത അക്ഷരസ്ഥാനങ്ങൾ ആവശ്യത്തിനുതകുമായിരുന്നു. എന്നാൽ മറ്റു ഭാഷകളും കമ്പ്യൂട്ടറിൽ ഉപയോഗിക്കേൺറ്റിവരുമെന്ന അവസ്ഥയിൽ ഇവ മതിയാകാതെ വന്നു. ഇതിനു പരിഹാരമായി ആദ്യകാലങ്ങളിൽ ഒരു ബിറ്റ് കൂടി ചേർത്തു് 256 സ്ഥാനങ്ങൾ ഉള്ള Extended ASCII പ്രയോഗത്തിൽ വന്നു. ഇംഗ്ലീഷിനു പുറമേ ഏതെങ്കിലും ഒരു ഭാഷ കൂടി ഉൾപ്പെടുത്താം എന്നതായിരുന്നു ഈ സംവിധാനത്തിലെ സൗകര്യം. പക്ഷേ, പ്രത്യേകം ഫോർമാറ്റ് ചെയ്ത രൂപത്തിലോ ക്രമീകരിച്ച ഉപകരണങ്ങളിലോ മാത്രമേ ഈ സ്വരസ്ഥാനങ്ങൾക്കു് സാധുതയുണ്ടായിരുന്നുള്ളൂ. മറ്റേതെങ്കിലും കമ്പ്യൂട്ടറിലോ പ്രോഗ്രാമിലോ ഉപയോഗിക്കുമ്പോൾ ഇവ അർത്ഥശൂന്യമായ വരികളായി പ്രത്യക്ഷപ്പെട്ടു.

യുണികോഡ്[മൂലരൂപം തിരുത്തുക]

പ്രധാന ലേഖനം: യൂണികോഡ്

ഈ പരിമിതികളെ തരണം ചെയ്യാൻ അവലംബിച്ച പുതിയ മാനകമാണു് യുണികോഡ്. എട്ട് ബിറ്റുകളിൽ ഒതുങ്ങിനിൽക്കാതെ, ആവശ്യം പോലെ വികസിപ്പിക്കാവുന്ന ലിപിസ്ഥാനപ്പട്ടികകളാണു് യുണികോഡിലുള്ളതു്. UTF-8, UTF-16, UTF-32 തുടങ്ങിയ വിവിധ ഉപമാനകങ്ങളിൽ വികസിപ്പിച്ചിരിക്കുന്ന ഈ വ്യവസ്ഥയിൽ ലോകത്തിലെ ഏതൊരു ഭാഷയ്ക്കും തനതും അനന്യവുമായ അക്ഷരസ്ഥാനം നൽകുവാൻ തക്ക വിധത്തിൽ സൗകര്യമുണ്ടു്.

2007 ഡിസംബറിൽ യുണികോഡ് അവലംബിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ സംവിധാനങ്ങൾ പ്രചാരത്തിൽ ആസ്കിയെ പിന്നിലാക്കി. എങ്കിലും അതിനുമുമ്പ് നിർമ്മിക്കപ്പെട്ടതും ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ പല ഉപകരണങ്ങളിലും ഫയലുകളിലും ലിപികളിലും ആസ്കി ഇപ്പോഴും അവശ്യമായും വേണ്ട ഒരു സ്ഥാനവ്യവസ്ഥയായി തുടരുന്നു.

ആസ്കിയിലെ ഗദ്യവിന്യാസചിഹ്നങ്ങൾ[മൂലരൂപം തിരുത്തുക]

ഇതും കാണുക[മൂലരൂപം തിരുത്തുക]

യുണികോഡ്

അവലംബം[മൂലരൂപം തിരുത്തുക]

  1. ANSI (1975-12-01). ISO-IR-006: ASCII Graphic character set (PDF). ITSCJ/IPSJ.
  2. Mackenzie, Charles E. (1980). Coded Character Sets, History and Development (PDF). The Systems Programming Series (1 ed.). Addison-Wesley Publishing Company, Inc. pp. 6, 166, 211, 215, 217, 220, 223, 228, 236–238, 243–245, 247–253, 423, 425–428, 435–439. ISBN 0-201-14460-3. LCCN 77-90165. മൂലതാളിൽ നിന്നും മേയ് 26, 2016-ന് ആർക്കൈവ് ചെയ്തത് (PDF).
  3. Internet Assigned Numbers Authority (IANA) (May 14, 2007). "Character Sets". Accessed 2008-04-14.
  4. Brandel, Mary (July 6, 1999). "1963: The Debut of ASCII". CNN. ശേഖരിച്ചത് 2008-04-14.
  5. "American Standard Code for Information Interchange, ASA X3.4-1963". American Standards Association (ASA). 1963-06-17. ശേഖരിച്ചത് 2018-01-11.
  6. "American National Standard for Information Systems — Coded Character Sets — 7-Bit American National Standard Code for Information Interchange (7-Bit ASCII), ANSI X3.4-1986". American National Standards Institute (ANSI). March 26, 1986. Cite journal requires |journal= (help)
"https://ml.wikipedia.org/w/index.php?title=ആസ്കി&oldid=3264712" എന്ന താളിൽനിന്ന് ശേഖരിച്ചത്